29 July 2015
27 July 2015
ഭക്ഷണ ഹാള്‍ നവീകരണത്തിന്റെ പുതിയ മുഖം
ഭക്ഷണ ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നു വരികയാണ്. പുതിയ മുഖഛായ സൃഷ്ടിക്കുക വഴി കുട്ടികള്‍ക്ക് മാനസിക ഉല്ലാസത്തോടെ പോഷകസമൃദ്ദമായ ഭക്ഷണം കഴിക്കാനും വീട്ടന്തരീക്ഷം സൃഷ്ടിക്കാനും ഒരു നാട്ടിന്റെ കൂട്ടായ ശ്രമമാണിത്. സഹകരിച്ച എല്ലാവര്‍ക്കും അകൈതവമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.
***************************************************
****************************************************
ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന് ആദരാഞ്ജലികള്‍..
മുന്‍രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍സ്വപ്‌നങ്ങള്‍ക്ക് അഗ്നിച്ചിറക്
നല്‍കിയ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം (84) ഇനി
ജ്വലിക്കുന്ന ഓര്‍മ. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മേഘാലയയിലെ
ഷില്ലോങ്ങില്‍ ഐ.ഐ.എം. സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ
ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍തന്നെ സ്വകാര്യ ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഒമ്പതുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. 2002-മുതല്‍ 2007 വരെ രാജ്യത്തിന്റെ പന്ത്രണ്ടാമത് രാഷ്ട്രപതിയായിരുന്നു.
ഉടന്‍തന്നെ സ്വകാര്യ ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഒമ്പതുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. 2002-മുതല്‍ 2007 വരെ രാജ്യത്തിന്റെ പന്ത്രണ്ടാമത് രാഷ്ട്രപതിയായിരുന്നു.
******************************************************
അഗ്നിച്ചിറകുകള്‍ നിലച്ചു!!!!! പകരം വെക്കാന്‍ മറ്റൊന്നിലാതെ!!! കണ്ണീരോടെ പ്രണാമം :
സ്റ്റാഫ് & സ്റ്റുടന്‍റ്സ് ജി യു പി എസ് നാലിലാംകണ്ടം
****************************
26 July 2015
ഇന്ന് കാര്‍ഗില്‍ വിജയദിനം
ഇന്ന് കാര്‍ഗില്‍ വിജയദിനം. പാക് സേനയെ തുരത്തി ടൈഗര്‍ ഹില്‍ ഇന്ത്യ തിരിച്ചുപിടിച്ചിട്ട് ഇന്ന് 16 വര്‍ഷം തികയുന്നു. അന്പതു ദിവസത്തിലേറെ നീണ്ട അഞ്ഞൂറിലധികം ധീരജവാന്‍മാരെ നഷ്ടമായ ഓപ്പറേഷന്‍ വിജയ്്യിലൂടെയായിരുന്നു ഇന്ത്യ പാക് നീക്കത്തെ ചെറുത്തു തോല്‍പിച്ചത്.
1999 മെയ് മാസത്തിലാണ് ഇന്ത്യന്‍ സൈന്യം ദ്രാസ് മേഖലയില്‍ പാക്കിസ്ഥാന്‍റെ നുഴഞ്ഞുകയറ്റം കണ്ടെത്തുന്നത്. വിഘടനവാദികളുടെ പതിവ് നുഴഞ്ഞു കയറ്റമാണെന്നും അനായാസം ചെറുത്തു തോല്‍പിക്കാമെന്നുമുള്ള ധാരണകള്‍ തെറ്റിച്ച് നിയന്ത്രണരേഖയുടെ പലഭാഗങ്ങളിലും പാക് സൈന്യം നിലയുറപ്പിച്ചിരുന്നു. തീവ്രവാദികളുടെ വേഷത്തില്‍ പട്ടാളക്കാരെത്തിയ പാക്കിസ്ഥാന്‍റെ ഓപ്പറേഷന്‍ ബാദര്‍ 1998ല്‍ നടപ്പാക്കി തുടങ്ങിയിരുന്നു. തുടര്‍ന്ന് നഷ്ടപ്രദേശങ്ങളുടെ വീണ്ടെടുപ്പിനായ് ഇന്ത്യ യുദ്ധം തുടങ്ങി.
നുഴഞ്ഞുകയറ്റത്തിന്‍റെ വ്യാപ്തി മനസിലാക്കിയ ഇന്ത്യന്‍സൈന്യം ശക്തമായി തിരിച്ചടിച്ചു. കരസേനയുടേയും വ്യോമസേനയുടേയും സംയുക്തശ്രമം രണ്ടുമാസത്തിലധികം നീണ്ടു. മലയാളിയായ ക്യാപ്ടന്‍ വിക്രമടക്കം 527 ജവാന്‍മാരെ ഇന്ത്യക്ക് നഷ്ടമായി. ഒടുവില്‍ ജൂലൈ 26ന് സൈന്യം ദ്രാസ് മേഖല പിടിച്ചെടുത്തു. ടെലിവിഷനിലൂടെ കണ്ട ആദ്യ ഇന്ത്യ പാക് യുദ്ധം പാകിസ്ഥാന്‍റെ പിന്മാറ്റത്തോടെ ഔദ്യോഗികമായി അവസാനിപ്പിച്ചു
Subscribe to:
Posts (Atom)