26 July 2015

ഇന്ന് കാര്‍ഗില്‍ വിജയദിനം




ഇന്ന് കാര്‍ഗില്‍ വിജയദിനം. പാക് സേനയെ തുരത്തി ടൈഗര്‍ ഹില്‍ ഇന്ത്യ തിരിച്ചുപിടിച്ചിട്ട് ഇന്ന് 16 വര്‍ഷം തികയുന്നു. അന്പതു ദിവസത്തിലേറെ നീണ്ട അഞ്ഞൂറിലധികം ധീരജവാന്‍മാരെ നഷ്ടമായ ഓപ്പറേഷന്‍ വിജയ്്യിലൂടെയായിരുന്നു ഇന്ത്യ പാക് നീക്കത്തെ ചെറുത്തു തോല്‍പിച്ചത്.
1999 മെയ് മാസത്തിലാണ് ഇന്ത്യന്‍ സൈന്യം ദ്രാസ് മേഖലയില്‍ പാക്കിസ്ഥാന്‍റെ നുഴഞ്ഞുകയറ്റം കണ്ടെത്തുന്നത്. വിഘടനവാദികളുടെ പതിവ് നുഴഞ്ഞു കയറ്റമാണെന്നും അനായാസം ചെറുത്തു തോല്‍പിക്കാമെന്നുമുള്ള ധാരണകള്‍ തെറ്റിച്ച് നിയന്ത്രണരേഖയുടെ പലഭാഗങ്ങളിലും പാക് സൈന്യം നിലയുറപ്പിച്ചിരുന്നു. തീവ്രവാദികളുടെ വേഷത്തില്‍ പട്ടാളക്കാരെത്തിയ പാക്കിസ്ഥാന്‍റെ ഓപ്പറേഷന്‍ ബാദര്‍ 1998ല്‍ നടപ്പാക്കി തുടങ്ങിയിരുന്നു. തുടര്‍ന്ന് നഷ്ടപ്രദേശങ്ങളുടെ വീണ്ടെടുപ്പിനായ് ഇന്ത്യ യുദ്ധം തുടങ്ങി.
നുഴഞ്ഞുകയറ്റത്തിന്‍റെ വ്യാപ്തി മനസിലാക്കിയ ഇന്ത്യന്‍സൈന്യം ശക്തമായി തിരിച്ചടിച്ചു. കരസേനയുടേയും വ്യോമസേനയുടേയും സംയുക്തശ്രമം രണ്ടുമാസത്തിലധികം നീണ്ടു. മലയാളിയായ ക്യാപ്ടന്‍ വിക്രമടക്കം 527 ജവാന്‍മാരെ ഇന്ത്യക്ക് നഷ്ടമായി. ഒടുവില്‍ ജൂലൈ 26ന് സൈന്യം ദ്രാസ് മേഖല പിടിച്ചെടുത്തു. ടെലിവിഷനിലൂടെ കണ്ട ആദ്യ ഇന്ത്യ പാക് യുദ്ധം പാകിസ്ഥാന്‍റെ പിന്മാറ്റത്തോടെ ഔദ്യോഗികമായി അവസാനിപ്പിച്ചു

No comments:

Post a Comment